News
ഇന്ന് രാഹുൽഗാന്ധിയുടെ അന്‍പതാം ജന്മദിനം
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം. രാജ്യത്തെ പുതിയ സാഹചര്യത്തിൽ പിറനാൾ ആഘോഷങ്ങളൊന്നും വേണ്ടെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്കും ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
1970 ജൂണ്‍ 19-ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുല്‍ ഗാന്ധി, 2017 ഡിസംബർ മുതൽ 2019 ജൂലൈ വരെ 2 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. എന്നാല്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഈ സ്ഥാനം രാജിവച്ചു. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രാഹുൽഗാന്ധി ലോക്സഭയിലെത്തി.