Top Stories
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്
ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അൻപഴകനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹത്തെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ബുധനാഴ്ച കോവിഡ് പ്രതിരോധ പരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. മറ്റ് വകുപ്പുകളിലെ മന്ത്രിമാരും ആരോഗ്യ സെക്രട്ടറിയടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരും ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.