Top Stories
എം എൽ എ മാർ ഒപ്പമുണ്ടെന്ന് ശരദ്പവാർ
മുംബൈ :എൻസിപി യുടെ എംഎൽഎ മാർ എല്ലാം തന്റെയൊപ്പം തന്നുണ്ടന്ന് ശരദ് പവാർ. എൻ സി പി യിൽ നിന്നാരും ബിജെപിയെ പിന്തുണക്കില്ല. എംഎൽഎ മാരെ തെറ്റിദ്ധരിപ്പിച്ചാണ് രാജ്ഭവനിൽ കൊണ്ടുപോയത് എന്നും, ബിജെപിക്ക് പിന്തുണനൽകിക്കൊണ്ട് അജിത് പവാറിനൊപ്പം നിന്ന മൂന്ന് എം എൽ എ മാരെ വാർത്താസമ്മേളനത്തിൽ ഹാജരാക്കിക്കൊണ്ട് ശരദ്പവാർ പറഞ്ഞു. എംഎൽഎ മാരുടെ പിന്തുണ തനിക്കുണ്ടന്ന് ശരദ്പവാർ അവകാശപ്പെട്ടു. അജിത്പവാറിനൊപ്പം ആരും പോകില്ലെന്നും ശരദ്പവാർ പറഞ്ഞു.
അജിത് പവാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിഎന്നും, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ശരദ് പവാർ. അജിത് പവാറിനെ പിന്തുണക്കുന്നവർ കൂറുമാറിയതായി കണക്കാക്കുമെന്നും,നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്തുനിന്നും അജിത് പവാറിനെ നീക്കുമെന്നും, ഇന്ന് വൈകിട്ട് 4 മണിക്ക് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും ശരദ് പവാർ
വാർത്താസമ്മേളനത്തിൽ അറിയിച്ചു.