Top Stories
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ സേന സജ്ജമായിക്കഴിഞ്ഞു. ഈ ശേഷിയുള്ള സേനയെ നേരിടാന്‍ എതിരാളികള്‍ മടിക്കും. ചൈനീസ് അതിര്‍ത്തിയില്‍ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യന്‍ സേന വലിയ ശ്രദ്ധ കാട്ടുന്നു. സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിർത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ കണ്ണുവെച്ചവരെ പാഠം പഠിപ്പിക്കും. നമുക്ക് 20 സൈനികരെ നഷ്ടമായി. എന്നാൽ, ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീരമൃത്യു വരിച്ച ജവാൻമാർക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യൻ സേനയിൽ പൂർണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. അതിർത്തിയിലുണ്ടായ സംഘർഷത്തിന് ചൈനയ്ക്ക് തക്കതായ മറുപടി നൽകും. നയതന്ത്ര തലത്തിൽ ഇതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, എന്നാൽ രാജ്യത്തിന്റെ പരമാധികാരം പ്രധാനമാണ്. ഇന്ത്യയുടെ ഒരിഞ്ച് സ്ഥലത്തേക്ക് നോക്കാൻ പോലും ഒരാൾക്കും ധൈര്യമുണ്ടാവില്ലെന്നും മോദി മുന്നറിയിപ്പ് നൽകി.
അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവര്‍ പറഞ്ഞു. രഹസ്യാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാല്‍ 20 ജവാന്മാരുടെ ജീവന്‍ നഷ്ടമായി. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
രഹസ്യാന്വേഷണ വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു.
ഇന്ത്യാ- ചൈന തര്‍ക്കം ചര്‍ച്ചയിലൂടെ തീര്‍ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിച്ച് സമാധാനം ഉറപ്പാക്കണം. വിദേശകാര്യ മന്ത്രിമാര്‍ക്കിടയിലെ ധാരണ സ്വാഗതം ചെയ്യുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.