News
ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
ആലപ്പുഴ : തോട്ടപ്പള്ളി ദേശീയപാതയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. യദുകൃഷ്ണന്(24), അപ്പു (23) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം ഉണ്ടായത്.
തോട്ടപ്പള്ളിയില്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം. കൂട്ടുകാരായ യദുകൃഷ്ണനും അപ്പുവും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടെ ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസ് പ്ലാന്റ് ജീവനക്കാരായിരുന്നു ഇരുവരും.