Top Stories
സംസ്ഥാനത്ത് ഇന്ന് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതിയ 2 പ്രദേശങ്ങൾ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാർഡ് 2) കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 114 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.