Top Stories

മഹാരാഷ്ട്ര, ശിവസേന എൻ.സി.പി കോൺഗ്രസ് കക്ഷികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബിജെപി അട്ടിമറിക്കെതിരെ ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി.

ബിജെപി യും എൻസിപി യിലെ ഒരുവിഭാഗവും ചേർന്ന  സർക്കാർ  രൂപീകരണം ചട്ടവിരുദ്ധമാണെന്നും, അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും          ചൂണ്ടിക്കാട്ടിയാണ് കക്ഷികൾ സുപ്രീംകോടതിയെ      സമീപിച്ചത്.ഹർജി ഇന്നുതന്നെ വാദം കേൾക്കണമെന്നും ആവശ്യമുണ്ട്.

മഹാരാഷ്ട്രാ ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്വേശ പരവുമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ നടപടിയെ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഭൂരിപക്ഷം ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് ഫഡ്നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ചതെന്ന് ഇവർ ആരോപിക്കുന്നു.മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാവും കോൺഗ്രസിനുവേണ്ടി ഹാജരാവുക.

മുൻപ് കർണാടകയിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ സുപ്രീം കോടതി രാത്രി മുതൽ പുലർച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി നിർദേശം നൽകുകയായിരുന്നു.സമാന  സാഹചര്യം ഇപ്പോഴും ആവർത്തിച്ചിരിക്കയാണ്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button