News

തലസ്ഥാനത്ത് വൻ ലഹരി വേട്ട

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ ലഹരി വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും തിരുവനന്തപുരം പോത്തൻകോട് നിന്ന് എക്സൈസ് പിടികൂടി. പെരുമ്പാവൂർ സ്വദേശികളായ എൽദോ എബ്രഹാം, സിബിൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ലോറിയിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന. പിടിച്ചെടുത്ത നൂറ് കിലോ കഞ്ചാവിന് വിപണിയിൽ 50 ലക്ഷത്തോളം രൂപയും, ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയും വിലവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button