News
എം.ശിവശങ്കർ അവധിയ്ക്കപേക്ഷ നൽകി
തിരുവനന്തപുരം : ഐ.ടി. സെക്രട്ടറി എം.ശിവശങ്കർ അവധിയിൽ പ്രവേശിക്കാൻ അപേക്ഷ നൽകി. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കർ നൽകിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.