News
വികാസ് ദുബേയെ പൊലീസ് വെടിവെച്ച് കൊന്നു
ലക്നൗ : കൊടും കുറ്റവാളി വികാസ് ദുബേയെ പൊലീസ് വെടിവെച്ച് കൊന്നു. വികാസ് ദുബേയുമായി പോയ വാഹനം അപകടത്തില്‍ പെടുകയും ദുബേ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിൽനിന്ന് വികാസിനെയും കൊണ്ട് ഉത്തർ പ്രദേശിലേക്ക് പുറപ്പെട്ട മൂന്നു പോലീസ് വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെടുകയായിരുന്നു. വികാസ് സഞ്ചരിച്ച കാറാണ് മറിഞ്ഞത്. തുടർന്ന് വികാസ് രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചതെന്നും റിപ്പോർട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.
എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതിയായ വികാസിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഉജ്ജയിനിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.