Top Stories

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം 8,20,916 ആയി. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വർധനയാണിത്.

നിലവിൽ 2,83,407 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 5,15,386 പേർ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 1,13,07,002 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,38,461 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,32,625 പേർ രോഗമുക്തി നേടി. 95,943 പേരാണ് ചികിത്സയിലുള്ളത്. 9,893 പേരാണ് മഹാരാഷ്ട്രയിൽ ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടും ഡൽഹിയുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ. തമിഴ്നാട്ടിൽ 1,30,261 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,829 പേർ മരിച്ചു. 82,324 പേർ രോഗമുക്തി നേടി. 46,108 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

ഡൽഹിയിൽ 1,09,140 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,300 പേർക്ക് ജീവൻ നഷ്ടമായി. 84,694 പേർ രോഗമുക്തി നേടി. 21,146 പേർ ചികിത്സയിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button