Top Stories

പത്തനംതിട്ടയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിലുളള 25 പേര്‍ രോഗമുക്തരായി.

  • ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 40 വയസുകാരി.
  • ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ എട്ടു വയസുകാരന്‍.
  • വിജയവാഡയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 60 വയസുകാരന്‍.
  • ദമാമില്‍ നിന്നും എത്തിയ കുടമുരുട്ടി സ്വദേശിയായ 38 വയസുകാരന്‍. 
  • സൗദിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 60 വയസുകാരന്‍. 
  • കുവൈറ്റില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 31 വയസുകാരന്‍. 
  • കുവൈറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 34 വയസുകാരന്‍. 
  • ഖത്തറില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 41 വയസുകാരന്‍.
  • ദുബായില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിയായ 29 വയസുകാരന്‍.
  • ഖത്തറില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 51 വയസുകാരന്‍.
  • ബഹ്‌റനില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 23 വയസുകാരന്‍. 
  • ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിനിയായ 38 വയസുകാരി.
  • ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിനിയായ 8 വയസുകാരി.
  • ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിയായ നാലു വയസുകാരന്‍.
  • ഡല്‍ഹിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിനിയായ 37 വയസുകാരി.
  • ദുബായില്‍ നിന്നും എത്തിയ തട്ട സ്വദേശിയായ 53 വയസുകാരന്‍.
  • ദുബായില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 29 വയസുകാരന്‍. 
  • മസ്‌ക്കറ്റില്‍ നിന്നും എത്തിയ പഴകുളം സ്വദേശിയായ 26 വയസുകാരന്‍.
  • സൗദിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 49 വയസുകാരന്‍. 
  • ഡല്‍ഹിയില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 24 വയസുകാരന്‍. 
  • ദമാമില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിയായ 24 വയസുകാരന്‍. 
  • ദുബായില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 33 വയസുകാരന്‍. 
  • കുവൈറ്റില്‍ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശിയായ 42 വയസുകാരന്‍
  • ദുബായില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 32 വയസുകാരന്‍. 

എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

  • പന്തളം സ്വദേശിയായ 26 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
  • പന്തളം സ്വദേശിയായ 38 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
  • പത്തനംതിട്ട, കുമ്പഴ സ്വദേശിയായ 26 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 
  • കോട്ടാങ്ങല്‍ സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 
  • കല്ലൂപ്പാറ സ്വദേശിയായ 37 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 
  • പന്തളം സ്വദേശിയായ 35 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കൂടാതെ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. ആലപ്പുഴ സ്വദേശിയായ ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. 

ജില്ലയില്‍ ഇതുവരെ ആകെ 494 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 293 ആണ്.  നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 200 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 186 പേര്‍ ജില്ലയിലും, 14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 114 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 53 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 219 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 65 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1225 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2606 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1959 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 109 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5790 പേര്‍ നിരീക്ഷണത്തിലാണ്.  ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 234 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തുനിന്ന് വന്നവരാണ്. 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന വന്നവരാണ്. 143 പേർ ഇന്ന് രോഗമുക്തി നേടി. രണ്ടുപേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button