രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 28,637 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ആകെ മരിച്ചവരുടെ എണ്ണം 22674 ആയി. രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേർ രോഗമുക്തി നേടി. ലോകത്ത് കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 2,46,600 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 99,499 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 136985 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 10116 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇവരില്‍ 223 പേര്‍ക്കും ജീവന്‍ നഷ്ടമായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്.
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്.1,34,226 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,898 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇവരില്‍ 69 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളുല്‍ മരിച്ചവരാണ്.85,915 പേർ രോഗമുക്തി നേടി. 46,413 പേർ ചികിത്സയിൽ തുടരുന്നുണ്ട്.
ഡൽഹിയിൽ 1,10,921 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 3334 പേര്‍ക്കാണ് ദില്ലിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇവരില്‍ 34 പേരും മരണപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 87,692 പേർ രോഗമുക്തി നേടി. നിലവിൽ 19,895 പേരാണ് ചികിത്സയിൽ തുടരുന്നത്.