News
ബിജെപി എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ദിന്‍ജാപുര്‍ ജില്ലയിലെ ഹെമ്താബാദ് മണ്ഡലത്തിലെ എം.എല്‍.എയായ ദേബേന്ദ്ര നാഥ് റായിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീടിനുള്ളിലായിരുന്നു മൃതദേഹം.
എം.എല്‍.എയെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിതൂക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വവും കുടുംബാംഗങ്ങളും ആരോപിച്ചു. മൃതദേഹം റായിഗഞ്ച് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകു എന്ന് പൊലീസ് അറിയിച്ചു.
2019ലാണ് ദേബേന്ദ്ര നാഥ് റോയ് ബി.ജെ.പിയിലെത്തിയതെന്നും അദ്ദേഹത്തിന്റേത് കൊലപാതകമാണെന്നാണ് വിലയിരുത്തലെന്നും പശ്ചിമബംഗാള്‍ ബി.ജെ.പി ട്വീറ്റ് ചെയ്തു.