Top Stories

ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനം സംഭവിച്ചതായി ഐഎംഎ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ചെയർപേഴ്സൺ ഡോ.വി.കെ.മോംഗ പറഞ്ഞു.

ഓരോ ദിവസവും 30,000 ത്തിന് എന്ന രീതിയിൽ കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും കോവിഡ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇത് സ്ഥിതഗതികൾ നിയന്ത്രിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളിൽ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. രാജ്യത്ത് സർക്കാർ തലത്തിൽ സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.

അതേസമയം, സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​ല്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ കോ​​​​​വി​​​​​ഡ് രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ല്‍ ഭീ​​​മ​​​മാ​​​യ വ​​​​​ര്‍​​​​​ധ​​​​​ന​​​​​വു​​​​​ണ്ടാ​​​​​കു​​​മെ​​​ന്ന് പ​​​​​ബ്ലി​​​​​ക് ഹെ​​​​​ല്‍​​​​​ത്ത് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​ഫ. കെ. ​​​​​ശ്രീ​​​​​കാ​​​​​ന്ത് റെ​​​​​ഡ്ഡി. ഈ ​​​​​ആ​​​​​ഴ്ച​​​​​ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം പ​​​​​ത്തു ല​​​​​ക്ഷ​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലും മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 25,000 ഉം ​​​​​പി​​​​​ന്നി​​​​​ട്ട​​​​​തോ​​​​​ടെ അ​​​​​സു​​​​​ഖം പ​​​​​ര​​​​​ത്തു​​​​​ന്ന സൂ​​​​​ക്ഷ്മാ​​​​​ണു​​​​​ക്ക​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ശ​​​​​ക്തി​​​​​പ്രാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യും അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button