News

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : ചവറ, കുട്ടനാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഇനി നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ  കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വെള്ളിയാഴ്ച നടന്ന വീഡിയോ കോൺഫറൻസിലാണ് രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടത്തേണ്ടതില്ലെന്ന നിലപാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.

നിലവിലെ സർക്കാരിന് ഒരു വർഷത്തിൽ താഴയേ കാലവധിയുള്ളൂ. മാത്രമല്ല സംസ്ഥാനത്ത് മഴക്കാലവും തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പോളിങ് ബുദ്ധിമുട്ടായിരിക്കും. അതിനാൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാധ്യതയും സാഹചര്യവും ഇല്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

അതേസമയം ഉപതിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1000 പേരെ പാടുള്ളൂ, 65 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവായവർ എന്നിവർ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിച്ചാൽ അവർക്കും പോസ്റ്റൽ ബാലറ്റ് നൽകണം, വീടുകളിൽ വോട്ട് തേടി പോകുന്ന സമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ ഉണ്ടാവാൻ പാടില്ല എന്നൊക്കെയാണ് നിർദ്ദേശങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button