News

പിതൃ സ്മരണയിൽ ഇന്ന് കര്‍ക്കിടക വാവ്

തിരുവനന്തപുരം : പിതൃ സ്മരണയിൽ ഇന്ന് കര്‍ക്കിടക വാവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്തില്ല. പതിവായി ആളുകള്‍ ബലിതര്‍പ്പണത്തിനെത്തുന്ന തീര്‍ഥാടന കേന്ദ്രങ്ങളിലെല്ലാം ഇക്കുറി ആളുകള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാവില്ലന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം.

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ട നമസ്കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണമടച്ച്‌ വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button