ഡൽഹി :മഹാരാഷ്ട്രയിൽ ഫഡ്നാവിസ് -അജിത് പവാർ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി, ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വാദം കേൾക്കൽ ഇന്നും തുടരും. ഇന്ന് രാവിലെ 10.30 നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുക.
ജസ്റ്റിസുമാരായ എൻ.വി. രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചായിരുന്നു ഞായറാഴ്ച കേസിൽ വാദംകേട്ടത്. ഹർജിയിൽ മറുപടി നൽകാൻ എതിർകക്ഷികളായ കേന്ദ്ര-മഹാരാഷ്ട്ര സർക്കാരുകൾക്കും ദേവേന്ദ്ര ഫഡ്നവിസ്, അജിത് പവാർ എന്നിവർക്കും കോടതി നോട്ടീസയച്ചു.
ഇന്ന് കേസ് പരിഗണിക്കുമ്പോൾ, സർക്കാർ രൂപീകരണത്തിന് ആധാരമായ 2 കത്തുകൾ ഹാജരാക്കണം. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നാവിസ് ഹാജരാക്കിയ കത്തും, ഫഡ്നാവിസിനെ ക്ഷണിച്ചു ഗവർണർ നൽകിയ കത്തും ഹാജരാക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
അവധി ദിവസമായിരുന്ന ഞായറാഴ്ച രാവിലെ 11.40 ന് ആണ് ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ ഹർജി, ജസ്റ്റിസ് എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജിവ് ഖന്ന എന്നിവരുടെ ബഞ്ച് പരിഗണിച്ചത്. ശിവസേനക്കുവേണ്ടി കപിൽ സിബൽ, എൻസിപി ക്കുവേണ്ടി മനു അഭിഷേക് സിംഘ്വി, ബിജെപി ക്കുവേണ്ടി മുകുൾ റോത്തഗി, കേന്ദ്ര സർക്കാരിനുവേണ്ടി വേണ്ടി തുഷാർ മേത്ത എന്നിവരാണ് ഹാജരായത്.
അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് നടക്കുന്നതെന്നും. സത്യപ്രതിജ്ഞ നടത്തിയത് ചട്ടം ലംഘിച്ചാണെന്നും. ഗവർണർ സ്വന്തം നിലക്കല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രപതീ ഭരണം പിൻവലച്ചത് കാബിനറ്റ് കൂടാതെ. ഗവർണറുടെ നടപടി പക്ഷപാതകരം. തുടങ്ങിയവയായിരുന്നു ശിവസേനക്കുവേണ്ടി ഹാജരായ കപിൽ സിബലിന്റെ വാദം.
ഇന്നലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും, കുതിരക്കച്ചവടം നടത്താൻ അവസരം കൊടുക്കരുതെന്നും. ബിജെപി ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിംഘ്വി വാദിച്ചു.അജിത് പവാർ ഫഡ്നാവിസിന് നൽകിയ പിന്തുണ ക്കത്ത് നിയമ വിരുദ്ധമാണെന്നും കാണിച്ച് അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കിയതായി എൻസിപി യുടെ 54എംഎൽഎ മാരിൽ 41 പേർ ഒപ്പിട്ട കത്തും എൻസിപി ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിംഘ്വി കോടതിയിൽ ഹാജരാക്കി.എന്നാൽ വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണം എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളതെന്നും അതിനെക്കുറിച്ചു വാദിക്കാനും പറഞ്ഞ് എൻസിപി യുടെ ഹർജിയിലെ മറ്റു കാര്യങ്ങൾ കോടതി തള്ളിക്കളഞ്ഞിരുന്നു.
അവധിദിവസം അടിയന്തരമായി പരിഗണിക്കേണ്ട വിഷയമൊന്നുമല്ലിതെന്നും, ഗവർണറുടെ തീരുമാനങ്ങൾക്ക് ഭരണഘടനാ സംരക്ഷണമുണ്ടെന്നും അതിൽ കോടതി ഇടപെടുന്നതു ശരിയല്ലെന്നും ബിജെപി ക്കുവേണ്ടി ഹാജരായ മുകുൾ റോത്തഗി പറഞ്ഞു. എന്നാൽ, ആരെയെങ്കിലും ക്ഷണിക്കാൻ ഗവർണർക്കാവില്ലെന്നും അതിനെല്ലാം നിയമങ്ങളുണ്ടെന്നും ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ 10.30 ന് കേസ് പരിഗണിക്കുമ്പോൾ വിശ്വാസ വോട്ടെടുപ്പ് എന്ന് നടത്തണമെന്നുള്ള സുപ്രധാന തീരുമാനം ഉണ്ടായേക്കും.