News
ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം, ഇന്ന് തെളിവെടുപ്പ് നടത്തും
ബത്തേരി: വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. എഎസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബത്തേരിയിലെ ഗവ.സര്‍വജന സ്‌കൂളിലെത്തിയാണ് തെളിവെടുപ്പ് നടത്തുക. അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി എടുത്തേക്കുമെന്നാണ് സൂചന.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, പ്രധാനാധ്യാപകൻ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകൻ ഷിജില്‍ എന്നിവരാണ് ഒളിവില്‍ തുടരുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.