തിരുവനന്തപുരത്ത് ഇന്ന് 218 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : തലസ്ഥാന ജില്ലയില്‍ ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 218 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനൊന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത്. അതേസമയം 229 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം നഗരസഭ.
മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ കൊവിഡ് പരിശോധനക്ക് വിധേയനായത്. ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പുറമെ ഒരു കോര്പ്പറേഷന് ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു.
കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും) തുടങ്ങിയവയാണ് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടുകള്‍.