Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
കൊച്ചി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തിൽ സി.വി.വിജയൻ (61) ആണ് മരിച്ചത്. കാൻസർ ബാധിതനായ ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കാൻസർ ചികിത്സക്കിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് നാലുപേർ വെന്റിലേറ്ററിൽ ഗുരതരവാസ്ഥയിൽ തുടരുന്നുണ്ട്.