Top Stories
ശിവശങ്കരനെ ഇന്ന് വിട്ടയച്ചു; ചോദ്യം ചെയ്യൽ നാളയും തുടരും
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒമ്പത് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനു ശേഷം ഇന്ന് എൻഐഎ വിട്ടയച്ചു. നാളെയും ചോദ്യംചെയ്യലിന് ശിവശങ്കരൻ ഹാജരാകണം. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
ഇന്ന് രാവിലെ 9.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്.