Top Stories
കിൻഫ്ര പാർക്കിലെ 90 ജീവനക്കാർക്ക് കോവിഡ്
തിരുവനന്തപുരം : കിൻഫ്ര പാർക്കിലെ 90 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി 300 ജീവനക്കാരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗമുള്ളതായി കണ്ടെത്തിയത്.
കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ ഉൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും.
സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും പൂവാർ ഫയർസ്റ്റേഷനിലെ ഒമ്പത് പേർക്കും ഇന്ന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ നെയ്യാറ്റിൻകര സ്വദേശിയായ പോലീസുകാരൻ ഇന്നലെവരെ സെക്രട്ടറിയെറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.