News
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകൾ നാളെ മുതൽ
തിരുവനന്തപുരം : കെഎസ്ആര്‍ടിസി സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.
കണ്ടെയ്ന്മെന്റ് സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്ന് യാത്രചെയ്യാനും അനുവദിക്കില്ല. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കണം .
ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് നിലവില്‍
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.