Top Stories
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒരു ദിവസം അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 779 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 35,747 ആയി. നിലവിൽ രാജ്യത്ത് 5,45,318 പേരാണ് ചികിത്സയിൽ കഴിയുന്നത്. 10,57,806 ആളുകൾ രോഗമുക്തി നേടി.
ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐസിഎംആർ പറയുന്നു.