News

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സാമ്പത്തിക വിവരങ്ങൾ കസ്റ്റംസ് അന്വേഷിയ്ക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തു.

വരുമാനം സംബന്ധിച്ച്‌ നേരത്തേ ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യംചെയ്തശേഷം അദ്ദേഹത്തെ വിട്ടയച്ചു.

അതിനിടെ ഇന്നലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​കീഴി​ലുളള ​സ്ഥാ​പ​ന​മാ​യ​ ​വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ​ ​സി​-​ആ​പ്​​റ്റി​ല്‍​ ​ക​സ്​​റ്റം​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയിരുന്നു. യു.​എ.​ഇ​ ​കോ​ണ്‍​സു​ലേ​​​റ്റി​ല്‍​ ​നി​ന്ന് ​സീ​ല്‍​ഡ് ​ക​വ​റു​ക​ള​ട​ക്കം​ ​ചി​ല​ ​പാ​ഴ്സ​ലു​ക​ള്‍​ ​സി​-​ആ​പ്റ്റി​ലും,​ ​ഇ​വി​ടെ​ ​നി​ന്ന് സി​-​ ​ആ​പ്​​റ്റി​ന്റെ​ ​വാ​ഹ​ന​ത്തി​ല്‍​ ​മ​ല​പ്പു​റ​ത്തും​ ​എ​ത്തി​ച്ച​താ​യിവി​വ​രം​ ​കി​ട്ടി​യി​രു​ന്നു. ഇ​തി​ന്റെ​ ​നി​ജ​സ്ഥി​തി​ ​അ​റി​യാ​നാ​ണ് ​ക​സ്​​റ്റം​സ് ​പ​രി​ശോ​ധ​ന.​ ​ഉ​ച്ച​യോ​ടെ​ ​സി.​ആ​പ്​​റ്റി​ന്റെ​ ​വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ​ ​ഓ​ഫീ​സി​ലെ​ത്തിയ ക​സ്​​റ്റം​സ് ​സം​ഘം​ ​സി​ ​ആ​പ്‌​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​ ​നി​ന്ന് ​വി​വ​ര​ങ്ങ​ള്‍​ ​ശേ​ഖ​രി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button