Top Stories
യെദ്യൂരപ്പയുടെ മകൾക്ക് കോവിഡ്
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മകളും കോവിഡ് ബാധിതയാണെന്ന വാർത്ത പുറത്ത് വരുന്നത്. മകളെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ യെദ്യൂരപ്പ തന്നെയായിരുന്നു അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും
ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും യെദ്യൂരപ്പ അറിയിച്ചിരുന്നു.