സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1195 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം-274, മലപ്പുറം-167, കാസർകോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂർ-86, കണ്ണൂർ-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ(66), കോഴിക്കോട് ഫറോഖ് പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ മരക്കാർകുട്ടി(70), കൊല്ലം വെളിനെല്ലൂർ അബ്ദുൾ സലാം(58), കണ്ണൂർ ഇരിക്കൂർ യശോദ(59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി(76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി(83) എന്നിവരാണ് മരിച്ചത്.
1,234 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂർ-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂർ-53, കാസർകോട്-105 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 11,167 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,17,939 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 1,30,614 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.