Top Stories
മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ് ആയിരുന്നു.
മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഫീസ ഇന്ന് രാവിലെയോടെയാണ് മരിക്കുന്നത്. ന്യുമോണിയ, പ്രമേഹ ബാധിതയായിരുന്ന നഫീസയെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു.