Top Stories
മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനൊപ്പം മേക് ഫോര്‍ വേള്‍ഡ് എന്ന മന്ത്രവുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യം കൊവിഡിന് എതിരായ ചെറുത്തുനിൽപ്പിലെന്നും സേവനമാണ് പരമമായ ധർമമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികൾ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമനമന്ത്രി.ഇച്ഛാശക്തിയിൽ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൊവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു.
നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തിൽ കൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പിൽ കുട്ടികളെ കാണാൻ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാർ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചു. ആത്മ നിർഭർ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിർഭർ ഭാരതമെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓർക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്. വെട്ടിപ്പിടിക്കൽ രാജ്യം ചെറുത്തുതോൽപ്പിച്ചു. നമ്മൾ തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ്. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വരുന്നു. രാജ്യം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും മോദി പറഞ്ഞു.
സ്വശ്രയത്വം ദൃഡനിശ്ചയമാക്കിയിരിക്കുകയാണ് രാജ്യം. നൈപുണ്യ വികസനം ഉറപ്പാക്കണം. ഇന്ന് വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനൊപ്പം മേക് ഫോര്‍ വേള്‍ഡ് എന്ന മന്ത്രവുമായി നാം മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. ടൂറിസം മേഖലയ്ക്ക് അനന്തമായ സാധ്യതകളുണ്ട്. ഗതാഗത മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും മോദി പറഞ്ഞു. കാർഷിക മേഖലയിലും മുന്നേറ്റം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് മുഖ്യപരിഗണന നല്‍കുന്നത് കാര്‍ഷിക മേഖലയ്ക്കും, കര്‍ഷകര്‍ക്കുമാണ്.കര്‍ഷകര്‍ക്കായി അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ ഫണ്ടില്‍ ഒരു ലക്ഷം കോടി രൂപ മാറ്റിവെച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭാരതം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണ്ണായക പങ്കാണ് ഉള്ളത്.അതുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് നമുക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.
രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികള്‍ ഇതിന് കീഴില്‍ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങള്‍ സംയോജിക്കും. 2 കോടി വീടുകളില്‍ ഒരു വര്‍ഷത്തില്‍ കുടിവെള്ളം എത്തിച്ചു. സൈബര്‍ സുരക്ഷാ നയം നടപ്പാക്കും. ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. 1000 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും.
ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന് വഴി എല്ലാവര്ക്കും ആരോഗ്യ ഐഡി കാര്‍ഡ് നല്‍കും. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കാന്‍ നടപടികള്‍ ആരംഭിച്ചു. മരുന്നുകളുടെ പരീക്ഷണം തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.