Top Stories
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി. കോട്ടയത്തും കോഴിക്കോടുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യ്തത്. ആദ്യകാല ആർഎസ്എസ് പ്രവർത്തകനും കോട്ടയം വടവാതൂർ സ്വദേശിയുമായ പി.എൻ ചന്ദ്രൻ (74) ആണ് കോട്ടയത്ത് മരിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രക്തസമ്മർദ്ദ രോഗിയായിരുന്നു.
കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ച മറ്റൊരാൾ. ഇദ്ദേഹം കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.