Top Stories
കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് കൊവിഡ്
ബംഗളുരു : മുതിർന്ന കോൺഗ്രസ് നേതാവും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് 58കാരനായ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയുണ്ടായിരുന്നുവെന്നും തിങ്കളാഴ്ച രാവിലെ മുതൽ പനി, ചുമ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു.