Top Stories

സംസ്ഥാനത്ത് ഇന്ന് 2097 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2541 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് കൂടുതൽ പേർക്ക് രോഗമുക്തി. 544 പേർ തലസ്ഥാനത്ത് കോവിഡ് മുക്തരായി. കൊല്ലം ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 82 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 155 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 345 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 106 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 193 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.  

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button