Top Stories
പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു
ഡൽഹി : മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നിര്യാതനായി. 84 വയസായിരുന്നു. ദില്ലിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ സുവ്ര മുഖര്‍ജി 2015 സെപ്തംബര്‍ 17 ന് അന്തരിച്ചു. അഭിജിത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവര്‍ മക്കളാണ്.