Top Stories

സ്വർണക്കടത്തുകേസിലെ ചോദ്യം ചെയ്യൽ: പ്രതികരണവുമായി കെ.ടി.ജലീൽ

മലപ്പുറം : സ്വർണ്ണക്കടത്തുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കെ.ടി.ജലീൽ. തന്നെ കുറിച്ച് കെട്ടുകഥകളും കല്ലുവച്ച നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്ക് മനസ്സില്ലെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മറച്ചുവെക്കേണ്ടത് മറച്ചുവെക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധർമ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും ജലീൽ ഫേസ്ബുക്കിൽ പ്രതികരിച്ചു. ഇല്ലാ കഥകൾ എഴുതിയും അപവാദങ്ങൾ പ്രചരിപ്പിച്ചും  പകലിനെ ഇരുട്ടാക്കാനാവില്ലന്നും ജലീൽ വ്യക്തമാക്കുന്നു.

വീട്ടിൽ ആളുകളുടെ പരാതികളും നിവേദനങ്ങളും പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും മന്ത്രി പ്രതികരണത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തത് മന്ത്രി മൂടിവെക്കാൻ ശ്രമിച്ചെന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കെ.ടി ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്യാനൊരുങ്ങുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്.

എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

അങ്ങാടിയിൽ തോററതിന് അമ്മയോട്———————————————————————–കല്ലുവെച്ച നുണകളും…

Posted by Dr KT Jaleel on Saturday, September 12, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button