സംസ്ഥാനത്ത് ഇന്ന് 1855 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,703 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിൽ 291പേർ രോഗമുക്തി നേടി. കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം 232, തൃശൂര്‍ 115, പാലക്കാട് 66, മലപ്പുറം 202, കോഴിക്കോട് 128, വയനാട് 33, കണ്ണൂര്‍ 88, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.