കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി
സി.എം.സി. സിനിമാസിന്റെ ബാനറിൽ ടി.എൻ വസന്ത്കുമാർ സംവിധാനം ചെയ്യുന്ന ‘കഥ പറയുന്ന കണാരൻകുട്ടി’ എന്ന ചിത്രത്തിന് തുടക്കമായി. കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിർന്നവരുടെയും ചിത്രമാണ് “കഥ പറയുന്ന കണാരൻകുട്ടി “. യു.കെ.കുമാരനാണ് കഥ, തിരക്കഥ, സംഭാഷണം. പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ടാണ് കഥ പറയുന്ന കണാരൻകുട്ടിയ്ക്ക് ക്യാമറ ചലിപ്പിയ്ക്കുന്നത്.
കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ യു.കെ.കുമാരന്റെ കഥ പറയുന്ന കണാരൻകുട്ടി എന്ന പേരിലുള്ള ബാലസാഹിത്യ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്വൽ ഇഫക്ട്സിന്റെ സഹായത്തോടെ പ്രേക്ഷകാസ്വാദ്യമാകുന്ന വിധത്തിൽ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ച്ചകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിൽ കണാരൻകുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഡ്വയിൻ ബെൻ കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. രാജസ്ഥാനിലും പാലക്കാടുമായി ഡിസംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും.
ബാനർ, നിർമ്മാണം – സി.എം.സി. സിനിമാസ് , എക്സി. പ്രൊഡ്യൂസേഴ്സ് – ദീപക് രാജ് പി എസ് , എബി ഡാൻ, ഗാനരചന – കെ ജയകുമാർ, സംഗീതം – റോണി റാഫേൽ , പ്രൊ: കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിജയ്ശങ്കർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.