Cinema
‘കാന്തി’ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായി അശോക് ആർ നാഥ് സംവിധാനം ചെയ്ത ‘കാന്തി’ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 ഓളം ചിത്രങ്ങളിൽ നിന്നുമാണ് കാന്തി തിരഞ്ഞെടുക്കപ്പെട്ടത്.
സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട നീലമ്മയുടെയും മകൾ കാന്തിയുടെയും കഥ പറയുന്ന ചിത്രമാണ് കാന്തി. കൃഷ്ണശ്രീ , ഷൈലജ പി അമ്പു, സാബു പ്രൗദീൻ, അരുൺ പുനലൂർ,മധുബാലൻ, അനിൽ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവരാണ് കാന്തിയിലെ അഭിനേതാക്കൾ.
സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച കാന്തിയുടെ തിരക്കഥയും സംഭാഷണവും അനിൽ മുഖത്തലയുടേതാണ്. ഛായാഗ്രഹണം സുനിൽപ്രേം എൽ.എസ്, എഡിറ്റിംഗ് – വിജിൽ , പശ്ചാത്തലസംഗീതം – രതീഷ്കൃഷ്ണ, കല-വിഷ്ണു എരുമേലി, ചമയം -ലാൽ കരമന, വസ്ത്രാലങ്കാരം – റാഫിർ തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.