Top Stories
പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു
ഡൽഹി : പാകിസ്താൻ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചല്‍ ആലുമുക്ക് ആശാ ഭവനില്‍ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ രജൗരിയിൽ നടന്ന പാക്ക് ഷെല്ലാക്രമണത്തില്‍ ആണ് വീരമൃത്യു. ഈ മാസം 25 ന് അവധിയ്ക്ക് നാട്ടിലെത്താനിരിക്കുകയായിരുന്നു അനീഷ്.
ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാന് ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു മേര്‍ജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരില്‍ ഒരാളാണ് മരിച്ച അനീഷ്. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഏകമകള്‍ ഹന്ന.