News
വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ
കോട്ടയം : വൈക്കം ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി.വി.പുരം സ്വദേശി ഹരിയുടെ മകൾ ഗ്രീഷ്മയെ(13)യാണ് വീടിനോട് ചേർന്നുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വൈക്കം വാർവിൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ.