Top Stories
ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കർ മടങ്ങി
കൊച്ചി : ഒൻപത് മണിക്കൂറോളം നീണ്ട എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മടങ്ങി. രാത്രി എട്ടേകാലോടെയാണ് ശിവശങ്കർ പുറത്തെത്തിയത്. എൻ.ഐ.എയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ.
ഇത് മൂന്നാംവട്ടമാണ് ശിവശങ്കറിനെ എൻ.ഐ.എ. ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിന് ഒപ്പമിരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തതെന്നാണ് സൂചന. കേസിൽ എൻഐഎ വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചത്.