Top Stories
പെരിയ ഇരട്ട കൊലപാതകം: കേസ് സിബിഐയ്ക്ക് വിട്ട ഉത്തരവിന് സ്റ്റേയില്ല
ന്യൂഡൽഹി : പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
കേസിൽ സുപ്രിംകോടതി സിബിഐയ്ക്ക് നോട്ടിസ് നൽകി. യുവാക്കളുടെ മാതാപിതാക്കൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമർപ്പിക്കണം.
രാഷ്ട്രീയ സങ്കീർണതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ച കേസാണ് ഇതെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും സർക്കാർ വാദിച്ചു. ഒരു പ്രതി വിദേശത്തായിരുന്നുവെന്നും അയാളെയും അറസ്റ്റ് ചെയ്തുവെന്നും വാദത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ മനീന്ദർ സിംഗാണ് ഹാജരായത്.