എസ്.പി.ബിക്ക് ഇന്ന് കണ്ണീരോടെ വിട
ചെന്നൈ : ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇന്ന് കണ്ണീരോടെ വിട. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
തങ്ങളുടെ പ്രിയപ്പെട്ട എസ്.പി.ബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേർ ഫാം ഹൗസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ആരാധകര്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ ഭൗതിക ശരീരം റെഡ് ഹില്‍സിലേക്കു മാറ്റി.
ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി ബിയുടെ നില ഓഗസ്റ്റ് 14ഓടെ ഗുരുതരമായി. തുടര്‍ന്ന് രോഗം ഭേദമാകാന്‍ പ്ളാസ്മാ തെറാപ്പി നടത്തി.സെപ്തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിയിരുന്നു. ഇന്നലയോടെ എസ്.പി.ബിയുടെ നില കൂടുതൽ വഷളാകുകയും, ഉച്ചയ്ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.