Top Stories
യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു
ലക്നൗ : ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി(19)മരിച്ചു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടി മരിച്ചത്. കേസുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി.
സെപ്റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹത്രാസിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ നാവ് മുറിച്ചുമാറ്റിയിരുന്നു. യുവതിയുടെ സുഷുമ്ന നാഡിക്കാണ് പരിക്കേറ്റത്. ആദ്യം അലിഗഢിലെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഇന്നലെ ഇവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.