News

പന്ത്രണ്ടു വിളക്ക് , ഓച്ചിറയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഓച്ചിറ :ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് ഇന്ന് ഓച്ചിറയിൽ  പൊലീസ് ഗതാഗത  ക്രമീകരണം ഏർപ്പെടുത്തി.

കൊല്ലം, തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കണ്ണനല്ലുർ/ ടൈറ്റാനിയം ജംഗ്ഷൻ-കാരാളിമുക്ക്-ശാസ്താംകോട്ട- ഭരണിക്കാവ് -ചാരുംമൂട്- കായംകുളം/മാവേലിക്കര വഴിയും ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കായംകുളം- ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ് -ചവറ/കടപുഴ വഴിയും

കരുനാഗപ്പള്ളിയിൽ നിന്നും കായംകുളത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ചങ്ങൻകുളങ്ങരയിൽ നിന്നും ഇടത്തോട്ട് (പടിഞ്ഞാറ്) തിരിഞ്ഞ് തോട്ടത്തിൽ മുക്ക്- ഇടയനമ്പലം- പ്രയാർ- പുതുപ്പള്ളി- വടക്കേആഞ്ഞിലിമൂട് വഴി കായംകുളം കെ.പി.എ.സി
ജംഗ്ഷനിലും.

കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളം- രണ്ടാം കുറ്റി -ചൂനാട്- കാമ്പിശ്ശേരി വഴി പുതിയകാവിലും  എത്തിച്ചേരേണ്ടതാണ്.

വലിയവാഹനങ്ങളുടെ ക്രമീകരണം ഉച്ചയ്ക്ക് 2 മണിക്കും ചെറിയ വാഹനങ്ങളുടെ ക്രമീകരണം 3 മണിക്കും ആരംഭിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button