Top Stories
ഉപരാഷ്ട്രപതിയ്ക്ക് കോവിഡ്
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാലിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണ്. ഉഷ നായിഡു സ്വയം നിരീക്ഷണത്തില്‍ പോയി. ഉപരാഷ്ട്രപതിയ്ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.