Top Stories
പെരിയ കൊലപാതകം: കേസ് ഡയറി പിടിച്ചെടുക്കാൻ സിബിഐ
കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിൽ നിന്നും കേസ് ഡയറി പിടിച്ചെടുക്കാൻ സിബിഐ. കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് സി.ബി.ഐ സമന്‍സ് നല്കി. സി.ആര്.പി.സി നിയമത്തിലെ 91ആം വകുപ്പ് പ്രകാരമാണ് അസാധാരണ നടപടിയ്ക്ക് സി.ബി.ഐ ഒരുങ്ങുന്നത്.
ഏഴ് തവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി നല്‍കിയില്ല. സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. തുടർന്നാണ്സി. ആര്.പി.സി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. ഈ വകുപ്പ് കേരളത്തില്‍ സി.ബി.ഐ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്.