Top Stories
കൊച്ചിയിൽ നേവിയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു
കൊച്ചി : എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് അപകടം. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ ബി.ഒ.ടി പാലത്തിന് സമീപത്തായിരുന്നു അപകടം.
ഇന്ന് രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേന ആസ്ഥാനത്തിന് സമീപത്തുള്ള ബി.ഒ.ടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകർന്നുവീണത്.