News
ജീവനക്കാരുടെ സസ്പെൻഷൻ: കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടർ അടക്കമുള്ള ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍. സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫീസറിനേയും രണ്ട് ഹെഡ് നേഴ്സുമാരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ റിലേ നിരാഹാര സമരം തുടരുകയാണ്. ഇത് തിങ്കളാഴ്ച രാവിലെ വരെ തുടരും.