Top Stories

ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ ഇ.ഡി വിട്ടയച്ചു

ബെംഗളൂരു : ആറ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് ചോദ്യംചെയ്യൽ നടന്നത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ  ചോദ്യം ചെയ്യ്തത്.

ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ ഇഡി ഓഫീസിൽനിന്ന് പുറത്തേക്കു വന്ന ബിനീഷ് കോടിയേരിക്ക് ചെറിയ രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശ്രമിക്കാനുള്ള സ്ഥലത്ത് അൽപനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തിൽ കയറി പോയത്. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും തുടർന്നുള്ള ചോദ്യംചെയ്യലിന് ഇനിയും വിളിപ്പിച്ചേക്കുമെന്നുമാണ് വിവരം.

കഴിഞ്ഞ ഒരു വർഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 20 ബാങ്ക് അക്കൗണ്ടുകൾ വഴി 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം. അക്കൗണ്ടുകൾ വഴി ലഭിച്ച പണം അനൂപ് ലഹരിമരുന്ന് വിൽപനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നൽകിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button